banner

വിദ്യാഭ്യാസത്തിന് പണം ആവശ്യമായി വന്നു, വഴിയരികിൽ പഴക്കച്ചവടത്തിനിറങ്ങി വിദ്യാർത്ഥികൾ; മാതൃക

തിരുവനന്തപുരം : കോവിഡ് കാലഘട്ടത്തിൽ ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി പഠനത്തിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തുകയാണ് തിരുവനന്തപുരം സ്വദേശി അസറും , സുഹൃത്തുക്കളായ
ഇർഫാൻ, സൈദലി, ആഷിക്, അജ്മൽ എന്നിവർ.

ശനി ഞായർ ദിവസങ്ങളിൽ പഠനത്തിന്, ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിനായി ഫലവർഗ്ഗങ്ങൾ മൊത്ത വ്യാപാരികളിൽ നിന്നും നേരിട്ട് വാങ്ങിയാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഓരോ ആഴ്ചകളിലും പല ജില്ലകളിലായി അസറും സഹപാഠികളും പല പ്രദേശങ്ങളിലായി വ്യാപാരം ചെയ്തു വരുന്നു ഗുണമേന്മയുള്ള ഫലവർഗങ്ങൾ ഏറെ ലാഭത്തോടെ കൂടി വാങ്ങുന്നതിനായി വഴിയാത്രക്കാരും, വാഹന സഞ്ചാരികളും എത്താറുണ്ട് എന്നും ഇവർ പറയുന്നു.

കൊല്ലം ഉമയനല്ലൂർ മൈലാപൂർ പള്ളിക്കുസമീപം റോഡിന് വശം കച്ചവടം നടത്തി വന്ന ഇവരെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കൊല്ലം ജില്ലാ ഭാരവാഹികളായ പ്രസിഡൻ്റ് ഷിബു റാവുത്തറും ജനറൽ സെക്രട്ടറി നിസാം കുന്നത്തും നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ഈ കാലഘട്ടത്തിലും മാതാപിതാക്കളോട് സാമ്പത്തികം തേടാതെ തൻ്റെ ആവശ്യങ്ങൾക്കും  സ്വന്തം വിദ്യാഭ്യാസ ചെലവുകൾക്കുമായി പണം കണ്ടെത്തുന്ന ഈ കുട്ടികൾ നാളത്തെ തലമുറയ്ക്ക് മാതൃകയാണെന്നും ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികൾ പറഞ്ഞു. 

Post a Comment

0 Comments