banner

പിഞ്ചു പൈതലിന് ക്രൂര മർദ്ദനം, അമ്മ അറസ്റ്റിൽ; ക്രൂരത ഭർത്താവിനോട് പിണങ്ങിയതിനെ തുടർന്ന്

തമിഴ്നാട് : ഭർത്താവുമായി 
പിണങ്ങിയതിനെ തുടർന്ന് സ്വന്തം കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ അമ്മ അറസ്റ്റിൽ. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട് സത്യമം​ഗലം പൊലീസ് കേസെടുത്തിരുന്നു.

തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിലാണ് സംഭവം ഭർത്താവുമായി 
പിണങ്ങിയതിനെ തുടർന്ന് അമ്മയായ തുളസിയാണ് രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇവർ തന്നെ പകർത്തുകയായിരുന്നു, ഈ ഭർത്താവിന് അയക്കുന്നതിന് വേണ്ടിയാണ് പകർത്തിയതെന്നാണ് കരുതുന്നത്. 

മർദ്ദനത്തിൽ കുഞ്ഞിൻ്റെ വായിൽ നിന്ന് രക്തം വരുകയും അത് കയ്യിൽ പുരണ്ടതിനെ തുടർന്ന് കുഞ്ഞിൻ്റെ വസ്ത്രത്തിൽ തുടയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments