സ്കോളർഷിപ്പ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎൻഎം ഉൾപ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്കോളർഷിപ്പിൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നും മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നു. സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.
പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ: ഓരോ ജന വിഭാഗത്തിനും അവകാശപ്പെട്ടത് അവർക്ക് കൊടുക്കണം - പി.കെ കുഞ്ഞാലിക്കുട്ടി .
തിരുവനന്തപുരം : അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ ജന വിഭാഗത്തിനും അവകാശപ്പെട്ടത് അവർക്ക് കൊടുക്കണം, വിഭാഗീയതയെന്ന് മുദ്രകുത്തി എതിർപ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിംസംഘനകൾ നടത്തിയ ധർണയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 Comments