banner

നീരജ് ചോപ്ര താങ്കൾ രചിച്ചത് ചരിത്രം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം

ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഒളിമ്പിക് പോഡിയത്തിന് മുകളില്‍ സ്വര്‍ണമെഡല്‍ കടിച്ചുനില്‍ക്കുന്ന നീരജ് ചോപ്രയെ ഇനി നമുക്ക് കാണാം.  ഇതോടെ ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണമെഡല്‍ എന്ന നേട്ടവും സ്വന്തം. ദേശീയ ചാമ്പ്യനായ നീരജിന്റെത് 87.58 മീറ്റര്‍ ദൂരമാണ് നീരജ് നേടിയത്.
ജാവലിന്‍ ത്രോ ഫൈനലില്‍ 12 താരങ്ങളാണ് പങ്കെടുത്തത്. 

ലോകചാമ്പ്യനായ ജര്‍മനിയുടെ ജോഹന്നെസ് വെറ്റെറെയാണ് നീരജ് ചോപ്ര വീഴ്ത്തിയത്. യോഗ്യതാ മത്സരത്തില്‍ മൂന്നാം ശ്രമത്തിലാണ് ജര്‍മന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ നീരജാകട്ടെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ടിക്കറ്റെടുത്തു.
വെറ്റെറുടെ ഏറ്റവും ഉയര്‍ന്ന ദൂരം 96.29 മീറ്ററാണ്. ജര്‍മനിയുടെ ജൂലിയാന്‍ വെബ്ബെര്‍, ഫിന്‍ലന്‍ഡിന്റെ ലസ്സി എറ്റെലാറ്റാലോ, മാള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മാര്‍ദാരെ, പാകിസ്താന്റെ അര്‍ഷാദ് നദീം എന്നിവരും നീരജിന്റെ പ്രധാന എതിരാളികളായിരുന്നു.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി.
അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900‑ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍  ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. 1900 ജൂലായ് 22 ന് 200 മീറ്റര്‍ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാര്‍ഡ് സ്വന്തമാക്കിയത്.

Post a Comment

0 Comments