banner

കൊവിഡിൻ്റെ പുതിയ വകഭേദം എട്ട് രാജ്യങ്ങളിൽ കണ്ടെത്തി, ജാഗ്രത


കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി 1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായ സി 1.2 വകഭേദം നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വകഭേദം ബാധിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.

അതേസമയം, സി 1.2 വഭേദം കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതും വേഗത്തില്‍ പടരാനുള്ള സാധ്യതയുള്ളതുമാണ്. സ്‌പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഇത് രോഗപ്രതിരോധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ഇടയാക്കും, ആ നിലയ്ക്ക് ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് ഇത് വെല്ലുവിളിയുമാണെന്ന് അധികൃതർ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം 53 ലക്ഷം വാക്‌സിൻ ഡോസുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 64 കോടിയിലെറേയായി.


Post a Comment

0 Comments