പത്തൊൻപത്കാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസം, ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്
SPECIAL CORRESPONDENTThursday, August 12, 2021
മാവേലിക്കര / താമരക്കുളം : വിവാഹം കഴിഞ്ഞ് വെറും ഏഴ് മാസങ്ങള്‍ മാത്രമായ 19 കാരി യുവതിയെയാണ് കായംകുളം പുള്ളിക്കണക്ക് കുറ്റീത്തറക്കിഴക്കേതിലുള്ള ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നൂറനാട് പ്ലാന്തോട്ടത്തിൽ തെക്കേതിൽ
തങ്കപ്പൻ്റ മകൾ അഞ്ജു ആണ് ഭതൃഗൃഹത്തിൽ ഈ നിലയിൽ കണ്ടത്. ഭര്‍ത്താവ് കായംകുളം സ്വദേശി ഉമേഷിന്റെ വീട്ടിൽ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
അഞ്ജുവിന് കൊടുത്ത സ്വർണ്ണത്തെ ചൊല്ലി ഭർത്തൃ വീട്ടിൽ കലഹം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെ അഞ്ജുവിൻ്റെ ജോലി സംബന്ധിച്ച് കലഹങ്ങൾ കുത്തിപ്പൊക്കി അസ്വസ്തം ആക്കിയിരുന്നുവെന്ന് അഞ്ജുവിൻ്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഭർത്താവിൻ്റെ അവിവാഹിതനായ സഹോദരൻ മാനസികമായും ശാരീരികമായും ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ തുറന്നടിക്കുന്നു. സംഭവസമയത് ഇയാൾ ഇവിടെ ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇത് സംശയത്തിന് ഇടയാക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് അഞ്ജുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ (11/08/21) താമരക്കുളത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
0 Comments