banner

പൊലീസിന് നേരെ അസഭ്യവും, ആക്രമണത്തിന് ആഹ്വാനവും; കൊല്ലം സ്വദേശി ‘പൊളി സാനം’ റിച്ചാർഡ് റിച്ചു അറസ്റ്റിൽ.

കൊച്ചി : വ്ലോഗർമാരായ ലിബിനേയും എബിനേയും അറസ്റ്റ് ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ അസഭ്യം പറഞ്ഞയാൾ പിടിയിൽ. കൊല്ലം രാമൻകുളങ്ങര (28) ആണ് പിടിയിലായത്. ‘പൊളിസാനം’ എന്ന അപരനാമത്തിലാണ് റിച്ചാർഡ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്.
ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് രൂക്ഷമായ അസഭ്യ പ്രയോഗമാണ് പ്രതി പോലീസിനെതിരെയും മോട്ടോർ വാഹന വകുപ്പ് അധികൃതർക്കെതിരെയും നടത്തിയിരിക്കുന്നത്. പോലീസിനു നേരെ ആക്രമണം നടത്താനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, റിമാൻഡിലായ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ ജയിൽ മോചിതരായി. ആവേശകരമായ സ്വീകരണമാണ് ഇവർക്ക് കണ്ണൂർ സബ് ജയിലിന് പുറത്ത് ലഭിച്ചത്. അമ്മയും മറ്റു കുടുംബാംഗങ്ങളും ആരാധകരും നാട്ടുകാരും ജയിൽ മോചിതരാകുന്ന വേളയിൽ ഇവരെ സ്വീകരിക്കാനെത്തിയിരുന്നു.

Post a Comment

0 Comments