വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ സ്ത്രീ വിവാഹദിവസം രാത്രിതന്നെ പൊലീസ് പിടിയിലായി. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. വിവാഹ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അനിത രത്നാകരനാണ് പിടിയിലായത്. വിവാഹദിവസം രാത്രി തനിച്ചിരിക്കണമെന്ന് ഭര്‍ത്താവ് സോനു ജയിനിനോട് പറഞ്ഞാണ് വീടിന്റെ ടെറസിലേക്ക് അനിത പോയത്. ഒറ്റയ്ക്കിരിക്കണമെന്നും അല്‍പ്പനേരം കാറ്റുകൊള്ളണമെന്നും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ അനിതയെ കാണാതായതോടെ സോനു അന്വേഷിച്ച് ടെറസിലെത്തിയെങ്കിലും കണ്ടിരുന്നില്ല. പിന്നീട് അനിതയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് പരാതിയും നല്‍കി.
എന്നാല്‍ പിന്നീട് അനിത ടെറസ് മാര്‍ഗ്ഗം വീടിന് വെളിയില്‍ കടക്കുകയായിരുന്നു. ഒളിച്ചുകടക്കുന്നതിനിടെ പട്രോളിങ് നടത്തുന്ന പൊലീസിന്റെ മുന്നില്‍ ചെന്നുപെട്ടതോടെയാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. യോജിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് വിഷമത്തിലായിരുന്നു സോനു ജെയ്ന്‍. ആ സമയത്താണ് പരിചയത്തിലുള്ള ഉദല്‍ ഘാതിക് എന്നയാള്‍ ഈ വിവാഹാലോചനയുമായി മുന്നോട്ട് വരുന്നത്.
അതേസമയം ഒര ലക്ഷം രൂപ തന്നാല്‍ മാത്രമേ ആലോചനയുമായി മുന്നോട്ട് പോകാന്‍ കഴയൂ എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വിലപേശി സോനു ജെയ്ന്‍ അനിതയ്ക്ക് 90,000 രൂപ നല്‍കുകയും ചെയ്തുവെന്നും സോനു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ അനിത വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
0 Comments