അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം വന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഇന്ന് ഉച്ച തിരിഞ്ഞ് സന്ദേശം എത്തിയത്. പൊലീസ് മർദ്ദനത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഫോൺ വിളി എത്തിയത് കോട്ടയത്തു നിന്നാണെങ്കിലും ആരാണ് വിളിച്ചതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല.
ലോക്‌ഡൗൺ സമയത്തെ പൊലീസ് പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഫോൺ വിളിയായിരിക്കാമിതെന്ന് പൊലീസ് കരുതുന്നുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ വസതിയിൽ നേരിട്ടെത്തിയ ഭീഷണി സന്ദേശം പൊലീസ് ഗൗരവമായി തന്നെയാണ് കാണുന്നത്.
0 Comments