banner

ഉമ്മൻചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും ഡിസിസി പട്ടികയില്‍ അത്യപ്തി, പരസ്യ പ്രതികരണം

ഹൈക്കമാൻ്റിൻ്റെ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ പിന്നാലെ അത്യപ്തി അറിയിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഡിസിസി പട്ടികയില്‍ സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച നടന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചില ഭാഗങ്ങളിൽ നിന്നുണ്ടായെങ്കിലും ചര്‍ച്ച നടത്തിട്ടില്ലെന്നതാണ് സത്യം. തുടർന്ന് ഈ കാര്യങ്ങൾ ഉന്നയിച്ച് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.


സംസ്ഥാനത്ത് ഡിസിസി പട്ടിയ്ക്ക് മേൽ മതിയായ ചര്‍ച്ച നടന്നില്ലെന്ന് ചെന്നിത്തലയും ആവർത്തിച്ചു . ഹൈക്കാമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടാകാൻ കാരണം ആവശ്യമായ ചര്‍ച്ച നടത്തിയില്ലെന്നുള്ളതാണെന്നും  ചെന്നിത്തല.

പരസ്യപ്രതികരണവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോട പാർട്ടിക്കുള്ളിൽ തർക്കവും തമ്മിൽ തല്ലും രൂക്ഷമാണ്.
അതേസമയം, സസ്പെൻഷന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ശിവദാസൻ നായരും രംഗത്തെത്തി. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ പ്രതികരിച്ചു.
പാർട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം. കോൺഗ്രസ് കോൺഗ്രസല്ലാതാകുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Post a Comment

0 Comments