banner

പി സതീദേവി എം.സി ജോസഫൈന് പകരക്കാരിയാകും

തിരുവനന്തപുരം : അഡ്വകേറ്റ് പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ . സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി സതീദേവിയെ എംസി ജോസഫൈന്‍ പകരമായാണ് വനിതാ കമ്മിഷന്‍ സ്ഥാനത്തേക്ക് വരുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അധിമ തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. എം സി ജോസഫൈന്‍ വനിത കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ അദ്ധ്യക്ഷ ആരാകുമെന്ന ചര്‍ച്ചയാണ് സജ്ജീവമായിരുന്നു.

മുന്‍മന്ത്രിമാരായ കെ കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ,പി കെ ശ്രീമതി, സി എസ് സുജാത, സുജ സൂസന്‍ ജോര്‍ജ്, അയിഷ പോറ്റി, പി സതീദേവി എന്നിവരുടെ പേരുകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രധാനമായും ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായുള്ള വിവരങ്ങള്‍ വരുന്നത്.

ഗവര്‍ണറുടെ അനുമതിയോടെ ഔദ്യോഗികമായി വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പേര് പ്രഖ്യാപിക്കും. അതേ സമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സ്ഥാനമൊഴിയാന്‍ എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ജോസഫൈന്‍ രാജിവച്ചത്. അദ്ധ്യക്ഷ രാജിവച്ചെങ്കിലും കമ്മിഷന്‍ അംഗങ്ങള്‍ക്ക് അവരവരുടെ സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്.

Post a Comment

0 Comments