banner

പ്ലസ് വൺ മോഡൽ പരീക്ഷ ഇന്ന്; 4.35 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു, ആദ്യ പരീക്ഷ 9.30 തുടങ്ങി

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പർ ഒമ്പതിന്‌ പോർട്ടൽ വഴി ലഭ്യമാകും. വിശദവിവരം സ്കൂളുകൾ വിദ്യാർഥികൾക്ക്‌ നൽകിയിട്ടുണ്ട്‌. വീട്ടിലിരുന്നാണ്‌ പരീക്ഷ എഴുതേണ്ടത്‌. പരീക്ഷ കഴിഞ്ഞ്‌ സംശയനിവാരണത്തിന്‌ അധ്യാപകരെ ബന്ധപ്പെടാം.

www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്കൂൾ അധികൃതർ അറിയിക്കുന്നതനുസരിച്ച്‌ ഉത്തരക്കടലാസ്‌ എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്‌ക്ക്‌ പകൽ ഒന്നിന്‌ ചോദ്യം പോർട്ടലിൽ ലഭ്യമാകും. മോഡൽ പരീക്ഷ സെപ്‌തംബർ നാലിന്‌ അവസാനിക്കും. പൊതുപരീക്ഷ ആറിന്‌ ആരംഭിക്കും. രണ്ടുമുതൽ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകൾ ശുചീകരിക്കും.

അതേസമയം, 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും.

Post a Comment

0 Comments