banner

സ്ത്രീക്ക് നേരെ അതിക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : കുണ്ടറ പേരയം കോട്ടപ്പുറം എന്ന സ്ഥലത്ത് അനു സദനത്തിൽ നെൽസൺ മകൻ ആന്റണിയെ (32) ആണ് ഇന്നലെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം തെങ്ങുവിള തെക്കതിൽ സജീവൻറെ ഭാര്യ ഷൈനിയെ കഴിഞ്ഞ 25 ആം തീയതി വൈകിട്ട് 6 30 മണിക്ക് ഷൈനിയും അമ്മയും താമസിച്ചു വരുന്ന തെങ്ങുവിള തെക്കതിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ആന്റണിയും സഹോദരനും കൂടി ഷൈനിയെ ആക്രമിക്കുകയായിരുന്നു. തടി കഷണവും സിമന്റ് കട്ടയും ഉപയോഗിച്ചുള്ള പ്രതികളുടെ ആക്രമണത്തിൽ ഷൈനിക്ക് മാരകമായ പരിക്കുപറ്റി. 

ഷൈനിയുടെ അമ്മയെ പ്രതികൾ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഷൈനിയെ പ്രതികൾ ആക്രമിക്കാൻ കാരണം. ഷൈനിയുടെ പരാതിയിൽ കുണ്ടറ പോലീസ് വധ ശ്രമത്തിന് കേസ്സെടുത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ന് രാവിലെ ആറുമണിയോടെ നീണ്ടകര ഹാർബറിൽ നിന്നും കേസിലെ രണ്ടാം പ്രതിയായ ആന്റണിയെ കുണ്ടറ പോലീസ് സബ് ഇൻസ്പെക്ടർ ഹരീഷ് ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات