Latest Posts

ഇ ബുൾജെറ്റ് വ്‌ലോഗർമാരുടെ ജാമ്യത്തിലൂടെ തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ്; ജാമ്യം റദ്ദാക്കേണ്ടെന്ന്​ കോടതി

കണ്ണൂർ : ഇ ബുൾജെറ്റ്​ വോഗ്ലർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കേണ്ടെന്ന് ലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോടതി: ഇ ബുൾജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്​റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസി​ന്‍റെ അപേക്ഷയിലാണ്​ കോടതി ബുധനാഴ്ച വിധി പറഞ്ഞത്​. ചൊവ്വാഴ്ച വാദം പൂർത്തിയായിയിരുന്നു. ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾജെറ്റ് വ്‌ലോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജിയിലാണ് തലശ്ശേരി സെഷൻസ് കോടതിയുടെ സുപ്രധാന വിധി. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹർജിയിൽ പോലീസിന്റെ വാദം.

എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിന്റെ പിഴ അടയ്‌ക്കാൻ തയ്യാറാണെന്നും ഇ ബുൾജെറ്റ് വ്‌ലോഗർമാർ കോടതിയെ അറിയിക്കുകയുമുണ്ടായി. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

0 Comments

Headline