കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത്‌കാര്യം?. പോടാ പോത്തൻകോടുകാരാ.. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട - എന്നിങ്ങനെയാണ് പോസ്‌റ്ററുകൾ.
രാജേന്ദ്രപ്രസാദിനെതിരെയും രൂക്ഷ വിമർശം ഉയരുന്നുണ്ട്. ‘ഡിസിസി പ്രസിഡന്റ് സ്ഥാനം ചലനാത്മകമായ കരങ്ങളിൽ ഏൽപ്പിക്കുക. രാജേന്ദ്രപ്രസാദ് കിഴവൻ അനാരോഗ്യൻ’. "78 വയസ്സ് രാജേന്ദ്ര പ്രസാദ് എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വ്യക്തിക്ക് എന്തിനാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം?' തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിൽ ഉണ്ട്.
കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെയും സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം.
‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’ എന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
0 Comments