Latest Posts

ഗർഭിണിയുടെ മരണത്തിൽ വാക്സീനേഷൻ്റെ പങ്ക് തള്ളാതെ പോസ്റ്റുമാർട്ടം റിപ്പോർട്ട്; പൊലീസ് കേസേടുത്തു.

സുബിൽ കുമാർ

കോട്ടയം : ഗർഭിണിയുടെ മരണകാരണം കോവിഡ് വാക്സീനേഷൻ ആകാമെന്ന് ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്.

ഗര്‍ഭിണിയും ഭിന്നശേഷിക്കാരിയുമായ യുവതി മരിച്ചതു കോവിഡ് പ്രതിരോധ വാക്‌സിനേഷനെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിനു ശേഷമാണ് ഈ വിഷയം ഗൗരവത്തോടെ എടുക്കാൻ സർക്കാർ ശ്രമിച്ചത്. ഗര്‍ഭിണിയും ഭിന്നശേഷിക്കാരിയുമായ മഹിമ മാത്യുവാണ് മരിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, മഹിമയുടെ രോഗാവസ്ഥക്ക് സമാന അവസ്ഥയിലാണ് വാക്‌സിനേഷന് ശേഷം ദിവ്യ എന്ന പെൺകുട്ടിയും എത്തിയിരിക്കുന്നത്. തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് യുവതി. വാക്‌സിനേഷനിലെ അപാകതകളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യമാണ്‌ ഇതോടെ ശക്തമാകുന്നത്.


0 Comments

Headline