banner

അധികാര തർക്കം: വനിതാ എസ്.ഐ മാര്‍തമ്മിലടിച്ചു, സംഭവം കൊല്ലത്ത്

കൊട്ടാരക്കര : കൊല്ലം റൂറൽ പൊലീസിന് കീഴിലുള്ള കൊട്ടാരക്കര വനിതാ സെല്ലിൽ പരാതിക്കാർക്ക് മുന്നിൽ വനിതാ എസ്.ഐ മാര്‍തമ്മിലടിച്ചു. അധികാര തർക്കത്തെ തുടർന്നാണ് നിയമപാലകർ സ്റ്റേഷനുള്ളിൽ തമ്മിലടിച്ചതെന്നാണ് സൂചന. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു.

റൂറൽ പൊലീസ് ആസ്ഥാനത്തിന് മൂക്കിന് തുമ്പിലാണ് സംഭവം അരങ്ങേറിയത്. ഇന്ന് ഉച്ച തിരിഞ്ഞ് ഒരേ ഗ്രേഡിലുള്ള രണ്ട് വനിതാ എസ്.ഐമാർ തമ്മിൽ വാക്കേറ്റവും അക്രമവും ഉണ്ടാവുകയിരുന്നു തുടർന്ന് ഇതിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇവരുടെ കൈക്ക് പരിക്കുണ്ട്, പ്ലാസ്റ്ററിട്ടതായാണ് വിവരം. ആക്രമിച്ചിട്ടില്ലെന്നും, കെട്ടിച്ചമച്ചതാണെന്നും എതിർകക്ഷി ആരോപിച്ചു. ഇതേ സമയം ജോലിയിലെ അധികാരം സംബന്ധിച്ച് ഉയർന്ന് വന്ന തർക്കമാണ് വക്കേറ്റത്തിൽ കൊണ്ടെത്തിച്ചതും ശേഷം കലാശിച്ചതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തിയ പൊലീസ് സംവിധാനത്തിന് പൊലീസുകാരുടെ കൂടി പ്രശ്നങ്ങൾ പരിഹരിക്കേണ്ട അവസ്ഥയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ അധികാര വൃത്തം തയ്യാറാവുന്നതുമില്ല.

إرسال تعليق

0 تعليقات