banner

പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ പകർത്തി; നാടൻ പാട്ടുകാരനെതിരെ പോക്സോ കേസ്.

കൊച്ചി : വിദ്യാർഥിനികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ പാട്ടുകാരൻ അറസ്റ്റിൽ. കാഞ്ഞൂർ നാട്ടു പൊലിമ നാടൻ പാട്ട് സംഘത്തിന്റെ പ്രമുഖ പാട്ടുകാരനായ രതീഷ് ചന്ദ്രനാണ് മൊബൈലിൽ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ പകർത്തിയതിന് അറസ്റ്റിലായിരിക്കുന്നത്.

ഇയാൾക്ക് സൈക്കിളിൽ പഞ്ചർ ഒട്ടിക്കുന്ന പണിയും ഉണ്ടായിരുന്നു. സൈക്കിളിൽ പഞ്ചർ ഒട്ടിക്കുന്നതിനിടയിലാണ് ദൃശ്യങ്ങൾ പകർത്തിയത് . പോക്സോ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്താനായിരുന്നു ശ്രമം.ഒരു പെൺകുട്ടി കാറ്റടിച്ച് കഴിഞ്ഞ് അത് അഴിച്ചുവിട്ട് വീണ്ടും മറ്റൊരു പെൺകുട്ടിയെ കൊണ്ട് കാറ്റ് അടിപ്പിക്കാൻ ആവശ്യപ്പെട്ടു .ഇതിൽ സംശയം തോന്നിയ പെൺകുട്ടിയാണ് മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്തു വെച്ചിരിക്കുന്നത് കണ്ടത്.

ഫോൺ പിടിച്ചു വാങ്ങിയ പെൺകുട്ടിയെ കാലിൽ പിടിച്ച് വീഴ്ത്തി ഫോൺ എടുക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് പെൺകുട്ടി ഇയാളുടെ ഫോൺ കൈവശം ആക്കിയത് .ഫോൺ കൈവശമാക്കി ഉടനെതന്നെ മതിൽ ചാടി ഓടി പെൺകുട്ടിയുടെ പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. പിതാവ് ഫോൺ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കണ്ടത്.ഉടൻ തന്നെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി തുടർന്നു പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

പലപ്പോഴായി ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതായി പോലീസ് കണ്ടെടുത്തു. പെൺകുട്ടികളുടെ ചിത്രങ്ങളാണ് അധികവും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments