banner

ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതി; വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ

കൊച്ചി : വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിയായ 43 കാരന്‍ സനീഷ് ആണ് അറസ്റ്റിലായത്. വീട്ടമ്മയുമായി അടുപ്പത്തിലായി വിവാഹവാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ എത്തിച്ച് നഗ്ന ചിത്രം എടുത്ത ഇയാൾ അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

എറണാകുളം സൗത്തിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും തന്റെ നഗ്‌ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. പിന്നീട് പലതവണ തന്റെ നഗ്ന ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അൻപതിനായിരത്തോളം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് തന്നെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. യുവതി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നേരത്തെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ യുവതിക്ക്‌ അയച്ചുകൊടുക്കുകയും ചെയ്തു. ഇനി വിളിച്ചാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ പീഡന പരാതിയുള്ളതായി പോലീസ് പറയുന്നു

إرسال تعليق

0 تعليقات