banner

ഓണക്കിറ്റ്: ഏലക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതി, ആരോപണവുമായി പി ടി തോമസ് എംഎൽഎ.

ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി ടി തോമസ് എംഎൽഎ. ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ 8 കോടി രൂപയുടെ അഴിമതിയെന്ന് പി ടി തോമസ് എംഎൽഎ. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മലയോരത്ത് സർക്കാരിൻ്റെ സൗജന്യ ഓണകിറ്റ് വിതരണം മുടങ്ങി. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മിക്ക റേഷൻ കടകളിലും ഓണകിറ്റുകൾ തയ്യാറാണെങ്കിലും കിറ്റുകളിൽ ഏലക്ക ഇല്ലാത്തതിനാലാണ് വിതരണം മുടങ്ങാൻ കാരണം

15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിൽ പതിനാല് സാധനങ്ങളും ഉൾപ്പെടുത്തി കിറ്റുകൾ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും ഏലക്ക ലഭിക്കാത്തതിനാൽ കിറ്റ് വിതരണം ചെയ്യാൻ സാധ്യമല്ല എന്നാണ് റേഷൻ കടകളിൽനിന്നും ലഭിക്കുന്ന മറുപടി.

സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നൽകുന്നത്. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണത്തിന് മുൻപായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മൊത്തം 420.50 കോടി രൂപയോളമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 18 ന് മുൻപായി പൂർത്തിയാക്കാനായിരുന്നു സർക്കാർ പദ്ധതി.

Post a Comment

0 Comments