ചൊവ്വാഴ്ച രാവിലെ രാഹുലിന്‍റെ അധ്യക്ഷതയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് േനതാക്കളുടെയും നേതൃത്വത്തിൽ കാർഷിക നിയമങ്ങൾ എടുത്തുകളയണമെന്ന് ആവശ്യെപ്പട്ട് ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല, ദീപീന്ദർ സിങ് ഹൂഡ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പാർലമെന്‍റ് വർഷകാല സേമ്മളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷ പാർട്ടികൾ വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉയർത്തികൊണ്ടുവന്നിരുന്നു. പെഗസസ്, ഇന്ധവില വർധന, കർഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
0 Comments