banner

മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടൽ ശ്രമിച്ചു, ഇതേ മൂര്‍ഖൻ്റെ കടിയേറ്റ് യുവാവ് മരിച്ചു


സുബിൽ കുമാർ

ബിഹാര്‍ : രക്ഷാബന്ധന്‍ ദിനത്തിലാണ് അപകടം സംഭവിച്ചത്. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹന്‍ എന്ന 26 വയസുകാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്.
.
താൻ വളർത്തിയ രണ്ടു മൂര്‍ഖന്‍ .പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments