banner

പ്രവാസികൾക്ക് ആശ്വാസം: യു. എ. ഇ ലേയ്ക്കുള്ള യാത്രാനുമതി ആഗസ്ത് - 5 മുതൽ.

അബുദാബി : കോവി‍ഡ് - 19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വിസാക്കാർക്ക് ഈ മാസം 5 മുതൽ യു.എ.ഇയിലേയ്ക്ക് തിരിച്ചു വരാം. യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻ.സി.ഇ.എം.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ കൂടാതെ പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യു.എ.ഇയിലേക്കു തിരിച്ചെത്താമെന്ന് വ്യക്തമാക്കി.

യു.എ.ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും 48 - മണിക്കൂർ കോവിഡ് നെഗറ്റീവ് ആർടി പി.സി.ആർ ടെസ്റ്റ് റിസൽട്ടും കൈയിൽ കരുതണം. പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണകരമാകും.

Post a Comment

0 Comments