എന്നാല്‍, കടയില്‍ പോകുന്നതിന് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവരെ പുറത്തിറക്കുന്നതാണെന്ന് വിഡി സതീശന്‍ കുറ്റിപ്പടുത്തി. ഒരു ഡോസ് വാക്‌സിന്‍ എടുത്ത 42 ശതമാനം പേരില്‍ ഭൂരിപക്ഷവും 60 ന് മുകളിലുള്ളവരാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ജനങ്ങള്‍ക് 500 രൂപ മുടക്കി ആര്‍ടി പിസിആര്‍ എടുത്താലെ കടയില്‍ പോകാന്‍ കഴിയു..പുതിയ ഉത്തരവിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ്.. നിയന്ത്രണങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെട പൊലീസ് നടത്തുന്ന അതിക്രമങ്ങളെയും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.
അതിനിടെ, പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തില്‍ കടകളില്‍ എത്താന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അരി വാങ്ങാന്‍ പോകാനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാവുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിര്‍ദേശം. ഏതൊക്കെ ഇടങ്ങള്‍ അടച്ചിടണം എന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് വ്യാപാരികളുടെ സംഘടനയും ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് വാക്‌സിനെടുത്തോ എന്ന് ചോദിക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവ് ടി നസറുദ്ദീന്‍ പ്രതികരിച്ചു. സാമ്പത്തിക ചിലവുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല. വ്യാപാരികളുടെ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ടി നസറുദ്ദീന്‍ ആവശ്യപ്പെട്ടു.
0 Comments