banner

കൊല്ലത്ത്, വാട്ടർ അതോറിറ്റി ജീവനക്കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കൊല്ലം : വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജലഭവനില്‍ ജൂനിയര്‍ സൂപ്രണ്ടായ കൊല്ലം ആശ്രാമം ഗാര്‍ഡന്‍സ് നഗര്‍ കൃഷ്ണായനത്തില്‍ എസ് പി. ദിലീഷിനെ (48) ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തൊഴില്‍പരമായ സമ്മര്‍ദമാണ് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് സ്വന്തം നാടായ കൊല്ലത്തേക്ക് ദിലീഷിന് ട്രാന്‍സ്ഫര്‍ ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇവിടെ ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം.

إرسال تعليق

0 تعليقات