banner

കാട്ടുപന്നിയെ പിടിക്കാന്‍ ആരോ വച്ച കെണിയില്‍ നിന്നും ഷോക്കേറ്റു; കര്‍ഷകന്‍ മരിച്ചു

തൃശ്ശൂർ / വടക്കാഞ്ചേരി : വടക്കാഞ്ചേരിക്ക് സമീപം കോരഞ്ചിറ പാടത്താണ് സംഭവം. അൻപത്തിരണ്ടുകാരനായ സുനീഷാണ് വൈദ്യുതാഘാതമേറ്റ്  മരിച്ചത്. ഇദ്ദേഹം സുഹൃത്തിനൊപ്പമായിരുന്നു പാടത്തേക്ക് പോയത്.

ഇന്നലെ രാത്രിയോടെെയാണ് സംഭവം കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് കൃഷിയിടത്തിൽ തമ്പടിച്ച കർഷകനാണ്  കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുത കെണിയിൽ പെട്ട് മരിച്ചത്.

സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇവിടെങ്ങളിൽ കാട്ടുപന്നികളുടെ ശല്യം വ്യാപകമാണ് ഇതിനെ തുടർന്ന് കർഷകർ പാടത്ത് തങ്ങളുടെ കൃഷിക്ക് കാവലിരിക്കാറുണ്ട്.

إرسال تعليق

0 تعليقات