Latest Posts

ശ്രുതിയുടേത് കൊലപാതകം; പരസ്ത്രീ ബന്ധം ചെയ്തതിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തി

വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകം. ഭർത്താവ് ശ്രീജിത്ത് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തി. ശ്രീജിത്ത് നിലവിൽ റിമാൻഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തായത്. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്രതിയെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായി ഉണ്ടായിരുന്നതായും പൊലീസിന് ബോധ്യമായത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്‍പ്പെടെ എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

0 Comments

Headline