കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രത്തോട് സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ . ഇത്തരം ചിത്രങ്ങൾക്ക് കുഞ്ചാക്കോ ബോബർ ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നാണ് പ്രതിഷേധകർ പറയുന്നത്.
സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും കമന്റ് വന്നിട്ടുണ്ട്. അതേ സമയം മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് ചെയ്തിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജുന്‍ എംസിയാണ് നിര്‍മ്മിക്കുന്നത്.നജീം കോയയുടേതാണ് തിരക്കഥ
നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയും പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ഈശോ എന്ന പേര് മാറ്റണമെന്നായിരുന്നു ആവശ്യം. സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
0 Comments