banner

പതിനാറ് ലക്ഷം; കുണ്ടറയിലെ കിണർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാരിൻ്റെ കരുതൽ

കുണ്ടറ : കുണ്ടറയിലെ കിണർ അപകടത്തിൽ മരിച്ച നാലു പേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനാറ് ലക്ഷം രൂപാ ചിലവഴിച്ച് ധനഹായം നൽകാൻ സർക്കാർ തീരുമാനം.

കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും. രാജന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും), മനോജിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും), ശിവപ്രസാദിന്റെ അമ്മയ്ക്ക് രണ്ടു ലക്ഷം രൂപ, സോമരാജന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയും (ഭാര്യയ്ക്ക് രണ്ടു ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും) അനുവദിക്കുമെന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍ക്കൃത ബാങ്കില്‍ പതിനെട്ടു വയസ്സുവരെ സ്ഥിരനിക്ഷേപം ചെയ്ത് പലിശ രക്ഷകര്‍ത്താവിന് ലഭ്യമാക്കുവാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും തീരുമാനത്തിൽ അറിയിച്ചു.

إرسال تعليق

0 تعليقات