banner

"സ്നേഹാദരവ്"അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റ്

സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ബഹു. സി ബ്രാഞ്ച് എ.സി.പി ശ്രീ, സോണി ഉമ്മൻ കോശി (എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ), ബഹു. അഞ്ചാലുംമൂട് ഐ എസ്.എച്ച്.ഒ. ശ്രീ. സി. ദേവരാജൻ (പി. എസ്.എൽ.ഒ എസ്.പി.സി) എന്നിവരെ കൊല്ലം സിറ്റി അഞ്ചാലുംമൂട് ഹയർ' സെക്കന്ററി സ്ക്കൂൾ എസ്.പി.സി യൂണിറ്റ് ആദരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുയോഗം കൊല്ലം എം.എൽ.എ ബഹു. ശ്രീ' മുകേഷ് അവറുകൾ ഉത്ഘാടനം നിർവ്വഹിച്ചു ഉപഹാര സമർപ്പണം നടത്തി. 
വിദ്യാഭ്യാസ, കായിക കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി എസ്. സവിതാ ദേവി, വാർഡ് കൗൺസിലർ ശ്രീമതി. സ്വർണമ്മ, പ്രിൻസിപ്പാൾ ശ്രീ. സി.വി. പ്രദീപ് കുമാർ, പ്രഥമാധ്യാപിക ശ്രീമതി. സെലീന ബീവി. എച്ച്, അഡി. ജില്ലാ നോഡൽ ഓഫീസർ ശ്രീ. സി അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജി. ലിബു മോൻ, എസ്.എം.സി ചെയർമാൻ ശ്രീ. ബി. ബൈജു, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. അനുഷ ശൈലേഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. എസ്. ജിജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ. എസ്. സുരേഷ് ബാബു, അഡി. കമ്മ്യൂണിറ്റി പോലിസ് ഓഫീസർ ശ്രീമതി. ഷീല. എ എന്നിവർ സാന്നിദ്ധ്യം കൊണ്ട് സദസിനെ മഹനീയമാക്കി.

Post a Comment

0 Comments