കൊല്ലം : കിളികൊല്ലൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയായിരുന്നു, പഠിക്കാൻ ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത പതിനഞ്ചു വയസ്സുകാരിയായ ഹലീമയുടേത്. ഇത് ശ്രദ്ധിച്ച പൊലീസ് അസോസിയേഷനാണ് ഹലീമയുടെ വിയോഗത്തിന് പകരമാകില്ലെങ്കിലും സഹോദരിക്ക് ഫോൺ നൽകി മടങ്ങിയത്. കൊവിഡിൻ്റെ സാഹചര്യം സാമ്പത്തികമായി തളർത്തികളഞ്ഞ ഹലീമയുടെ പിതാവ് നാസറുദ്ദീന്റെ മുന്നിൽ ഫോൺ എന്നുള്ളത് കിട്ടാകനിയായിരുന്നു. ടി.വി വഴി പഠനം തുടരുന്ന മകൾ ഇടയിൽ നാസറുദ്ദീനോട് ഫോൺ ആവശ്യപ്പെടുമ്പോൾ വാങ്ങി തരാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ വിഷമത്തിലായിരുന്ന ഹലീമയെ പിന്നീട് രക്ഷിതാക്കൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കാണുന്നത്. പൊതുവിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയപ്പോൾ
കൊറ്റന്‍കര വയലില്‍ പുത്തന്‍വീട്ടില്‍ സഫിയ മന്‍സിലില്‍ നാസറുദ്ദീന്റെ മകളാണ് പഠന സൗകര്യത്തിനായി ഫോണ്‍ ഇല്ലാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹലീമയുടെ വീട് സന്ദര്‍ശിച്ചത് തുടർന്ന് ഹലീമയുടെ സഹോദരി പ്ലസ് വണ്ണിന് പഠിക്കുന്ന ഫാത്തിമയ്ക്കും പഠന സൗകര്യമില്ലാത്തത് കണ്ടറിഞ്ഞ കേരളാ പോലീസ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ല കമ്മിറ്റി കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. പഞ്ചായത്ത് അംഗം ബിന്ദു ശ്രീകുമാറിന്റെ സാന്നിദ്യത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ മുഹമ്മദ് ഖാന്‍ ഫാത്തിമയ്ക്ക് വേണ്ടി മൊബൈല്‍ ഫോണ്‍ പിതാവ് നാസറുദ്ദിന് നല്‍കി. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ജിജു സി. നായര്‍, ട്രഷറര്‍ എസ്. ഷെഹീര്‍, സംസ്ഥാന കമ്മിറ്റി അംഗമായ നെരൂദ ജെ.എസ്, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പി.ആര്‍.ഒ എസ്.ഐ ജയന്‍ സക്കറിയ എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റൽ തരംതിരിവ് തുടരുമ്പോൾ......
ഹലീമയുടെ മരണം കേരളത്തിന് ഞെട്ടലുണ്ടാക്കുകയാണ്. പതിനഞ്ചുകാരി തൻ്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ ഒരു നിമിശ നേരത്തെ വ്യാതിക്കായി വലിച്ചെറിഞ്ഞപ്പോൾ പഴിക്കപ്പെടുന്നത് ഒരു സമൂഹം തന്നെയാണ്. ഓൺലൈൻ ക്ലാസുകളും ഡിജിറ്റൽ വിദ്യാഭ്യാസവും ആവശ്യമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്, ഇതിനായി വിവിധ തലങ്ങളുള്ള പദ്ധതികളും ഗവൺമെൻ്റ് ഇതിനോടകം നടപ്പിലാക്കി പോരുന്നു. എന്നാൽ ഇത് കൃത്യമായി ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയ കുഴപ്പം നിലനില്ക്കുന്നു.
ഓർമ്മയുണ്ടോ ദേവികയെ......
2020 ലെ അധ്യയന വര്‍ഷം ആരംഭിച്ചതിന്റെ അടുത്ത ദിവസമാണ് വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമത്തിലാണ് മകളുടെ ആത്മഹത്യയെന്ന് ദേവികയുടെ അച്ഛനും അമ്മയും പറഞ്ഞു.
പഠനം തടസ്സപ്പെടുമോ എന്ന ആശങ്ക ദേവികയ്ക്ക് ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദേവികയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകളും തീരുമാനങ്ങളുമുണ്ടായി. വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം നടന്നയുടന്‍ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ അടിയന്തിര യോഗങ്ങള്‍ ചേരുകയും പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വീഴ്ചകളില്ലാതെ അത് ഉണ്ടാക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമുള്ള തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പെത്തി. വിക്ടേഴ്‌സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ക്ലാസ്സുകള്‍ വിദ്യാര്‍ഥികള്‍ കാണുന്നുണ്ടെന്ന് അതത് സ്‌കൂളിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും സൗകര്യങ്ങളില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ അതിനുള്ള സൗകര്യമൊരുക്കി നല്‍കണമെന്നും സര്‍ക്കാര്‍ മുമ്പ് തന്നെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ദേവികയുടെ മരണം സംഭവിക്കുകയും ടിവി, സ്മാര്‍ട്‌ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുടെ അഭാവം മൂലം എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ലഭ്യമാവുന്നില്ലെന്ന വ്യാപകമായ പരാതി ലഭിക്കുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും പനത്തിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആസ്തി വികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങളോട് പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് പകരം സന്നദ്ധസംഘടനകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഇതിനുള്ള പണമോ സൗകര്യങ്ങളോ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പിന്നീടുള്ള രണ്ടാഴ്ചകളില്‍ തദ്ദേശ സ്ഥാപനങ്ങളും മറ്റ് സംഘടനകളും സംവിധാനങ്ങളും ഒന്ന് ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തകൃതിയായി നടക്കേ ദേവിക ഹലീമയോടൊപ്പം ചേർത്തുവായിക്കാൻ പാകത്തിന് അവസരമായി. ഈ തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ ഇതില്‍ എത്രമാത്രം വിജയിച്ചു?
0 Comments