banner

നേതൃത്വത്തിനെതിരെ പരസ്യ വിമർശനം, കെപിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷൻ

നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പി എസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്.കെപിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് വിവരം അറിയിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരന്‍ പറഞ്ഞു.

إرسال تعليق

0 تعليقات