Latest Posts

സംശയരോഗം അതിരുകടന്ന് ക്രൂരത, യുവതിയുടെ സ്വകാര്യഭാഗം തുന്നികെട്ടി ഭർത്താവ്

സുബിൽ കുമാർ
ഭാര്യയുടെ സ്വകാര്യഭാഗം തുന്നികെട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യിൽ സംശയം തോന്നിയതിനെ തുടർന്ന് ആണ് ഈ കൊടുംക്രൂരത കാണിച്ചതെന്നാണ് ഭർത്താവിന്റെ ന്യായീകരണം.

ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ ഭാര്യയിമായി നിരന്തരം കലഹം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്
ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട് ഓടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു
അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

0 Comments

Headline