banner

പാർവതി മിൽ ഭൂമിയിൽ ഐ.ടി പാർക്ക്?, പ്രതീക്ഷകളുമായി കൊല്ലം ജനത

ചിന്നക്കട : കൊല്ലം പാർവ്വതി മിൽ ഭൂമിയിൽ ടെക്നോപാർക്ക് വരുന്നുവോ?. കൊല്ലത്തിൻ്റെ നാന മേഖലയിലുമുള്ള വികസനങ്ങൾക്കും വേണ്ടി സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാംപെയ്നുകൾ സൂചിപ്പിക്കുന്നത് ടെക്റ്റൈൽസ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പാർവ്വതി മിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഐ.ടി പാർക്ക് സ്ഥാപിക്കണമെന്നാണ്.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പാർവതി മില്ലിന്റെ 16.40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്ന് വ്യക്തമാക്കുന്നു. ഇതിനായി സംസ്ഥാന ഗവൺമെൻ്റ് കേന്ദ്രത്തിൽ സമർദ്ദം ചെലുത്തിയാൽ യുവതലമുറയുടെ വികസന പ്രതീക്ഷകൾ പൂവണിയുമെന്ന് തീർച്ച.

മുമ്പ് പാർവതി മിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ടെക്സ്റ്റയിൽസ് പാർക്ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിൻ്റെ നടത്തിപ്പിന് സന്നദ്ധതയറിയിച്ച് നഗരസഭയും മുന്നോട്ടുവന്നിരുന്നു. ഇതിനെല്ലാം തടസമായി അന്ന് നിഴലിച്ചത് സുപ്രീകോടതിയുടെ പരിഗണനയിലേക്ക് 2005ൽ കൊണ്ടുവന്ന കേസാണ്. ഇതിനാധാരം, മില്ല് സ്വകാര്യവത്കരിക്കാൻ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ താല്പര്യപത്രം ക്ഷണിച്ചതിത് തൊഴിലാളി യൂണിയനുകൾ ശക്തമായി എതിർത്തു മറ്റു മാർഗ്ഗമില്ലാതെ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ്റെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. എന്നാൻ താല്പര്യപത്രത്തിന് പിന്നാലെ മുംബൈയിലെ സ്വകാര്യ മില്ലുമായി ധാരണയായിരുന്നു, കൈമാറ്റത്തിൽ നിന്ന് പിന്മാറിയ ടെക്സ്റ്റയിൽസ് കോർപ്പറേഷനെതിരെ സ്വകാര്യ കമ്പനി കേസ് ഫയൽ ചെയ്തു. 16 വർഷത്തോളം പഴക്കമുള്ള ഈ കേസ് ഒത്തുതീർപ്പാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നില്ല. എന്തു തന്നെയായാലും 16 വർഷം നീണ്ടു നിന്ന അവഗണനയുടെ കഥയും പേറി നഗരമധ്യത്തിൽ 16 ഏക്കർ ഭൂമിയുണ്ട്, എന്നത്തേയും എന്ന പോലെ അധികാരികളുടെ കനിവും കാത്ത്.

Post a Comment

0 Comments