വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ല്‍ ജമാഅത്തെ ഇസ്ലാമിയെ ജമ്മുകശ്മീരില്‍ നിരോധിച്ചിരുന്നു. അതിനുശേഷം, സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായി. നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സംഭാവനകള്‍ ശേഖരിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഈ ഫണ്ടുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍ ഐ എ പ്രസ്താവനയില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സമാഹരിച്ച ഫണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും മറ്റുള്ളവരുടെ സംഘടിത ശൃംഖലകളിലൂടെയും കൈമാറുന്നെന്നും എന്‍ ഐ എ ആരോപിക്കുന്നു.
0 Comments