Latest Posts

ചിരിയെയും ഭയക്കുന്ന ഭീകരത; അഫ്ഗാൻ ഹാസ്യനടൻ ക്രൂരമായി കൊല്ലപ്പെട്ടു, രാജ്യം വീണ്ടും ഇരുണ്ട യുഗത്തിലേക്ക്

കാബൂൾ : അമേരിക്കൻ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ശക്തി പ്രകടിപ്പിക്കുന്ന താലിബാൻ വീണ്ടും ക്രൂരതയിലേക്ക് തിരിയുന്നു. അഫ്ഗാൻ ഹാസ്യനടനെ ക്രൂരമായി താലിബാൻ ഭീകരർ കൊല ചെയ്തു. കണ്ഡഹാറിൽ താമസിക്കുന്ന ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന ഹാസ്യനടൻ നാസർ മുഹമ്മദിനെയാണ് ഭീകരർ വധിച്ചത്. മുൻപ് പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നസർ മുഹമ്മദ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. താലിബാൻ ഭീകരരാണ് ഹാസ്യതാരത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ 70 ശതമാനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന താലിബാൻ അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരയ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാലായനം ചെയ്യുകയാണിപ്പോൾ. അഫ്ഗാൻ സർക്കാർ രൂപീകരിച്ച അഭയാർഥിക്യാമ്പുകളിൽ ആയിരങ്ങളാണ് എത്തിച്ചേർന്നിട്ടുള്ളത്.

0 Comments

Headline