banner

കണ്ണൂരിലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മരം മോഷണ കേസിൽ പോലീസിന് വിവരം നൽകിയ ആളിൻ്റേത്

കണ്ണൂർ : മരം മോഷണത്തെ കുറിച്ച് പോലീസിന് വിവരം നൽകിയ ആളെ പ്രതികൾ കൊന്നു. കണ്ണൂർ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. ചക്കരക്കല്ല് പൊതുവാച്ചേരിയിലെ കനാലിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രതികൾ. തേക്ക് മോഷണക്കേസിലെ പ്രതികളാണ് ഇവർ. ഒരാൾ കസ്റ്റഡിയിലുണ്ടെന്നും മറ്റൊരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പ്രതികൾ കൊലപാതകം നടത്തിയത്.

കാണാനില്ലെന്ന പരാതിയിൽ പ്രജീഷിനായി പോലീസ് കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഓഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പ്രതീഷ് പോലീസിന് കൈമാറിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നാല് ലക്ഷം രൂപയുടെ തേക്ക് മരമാണ് പ്രതികൾ മോഷ്ടിച്ചത്. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

إرسال تعليق

0 تعليقات