banner

ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുകയിൽ 30% വർധനവ് വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ.കേന്ദ്ര ധനകാര്യ വകപ്പ് മന്ത്രി നിർമ്മല സീതാരാമനാണ് പെൻഷൻ തുക വർദ്ധനവ് പ്രഖ്യാപിച്ചത്. മുംബൈയിൽ ഇഎഎസ്ഇ 4.0 ലോഞ്ച് ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

30% ആണ് വർദ്ധനവ് .ഇതോടെ പെൻഷൻ തുക 9384 രൂപയിൽ നിന്ന് 30000-35000 രൂപവരെ ആയി ഉയരും. ഈ മാസം മുതൽ ബാങ്ക് ജീവനക്കാരുടെ ശമ്പളവും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ തുകയിലെ ഈ വർദ്ധനവ്.

പെൻഷൻ വർദ്ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർദ്ധിപ്പിക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തെതുടർന്നാണീ വർദ്ധനവ്. ഇതോടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിക്കും. കോറോണ മഹാമാരി സമയത്ത് ഇത് നിരവധി കുടുംബങ്ങൾക്ക് സഹായമാവുമെന്ന് ധനകാര്യ സേവനവകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ പറഞ്ഞു.

Post a Comment

0 Comments