banner

പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്, നിയമം എന്തിന് വേണ്ടിയാണെന്നതിലും വ്യക്തതയില്ല

രാജ്യത്തെ പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. എന്തിന് വേണ്ടിയാണ് നിയമം നിർമിക്കുന്നതെന്ന് എന്നതിലും വ്യക്തതയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. നിയമനിർമാണത്തിൽ വ്യക്തതയില്ലാത്തത് വ്യവഹാര നടപടികൾ വർധിപ്പിച്ചിരിക്കുകയാണ്.
മുൻപ് ഗുണപരമായ മികച്ച സംവാദങ്ങൾ പാർലമെന്റിൽ നടക്കുമായിരുന്നു. ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പാർലമെന്റിലുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Post a Comment

0 Comments