banner

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആപ്പിൾ, ഐഫോൺ 13 സീരീസിന്റെ വില വെളിപ്പെടുത്തി.


വാഷിംഗ്ടൺ : കാത്തിരിപ്പിനൊടുവിൽ ഐഫോൺ 13 സീരീസിന്റെ വില വെളിപ്പെടുത്തി കമ്പനി. ഏറെ അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ചാണ് ആപ്പിൾ പുതിയ മോഡലിന്റെ വില പുറത്ത് വിട്ടത്.ആപ്പിൾ പുതിയ സീരീസ് പുറത്തിറക്കുമെന്ന് അറിയിച്ചത് മുതൽ നിരവധി ചർച്ചകളായിരുന്നു സമൂഹമാദ്ധ്യമങ്ങളിലടക്കം ഉണ്ടായിരുന്നത്.12 സീരീസ് പോലെ തന്നെ നാല് മോഡലുകളാണ് പുതിയ സീരീസിൽ ഉണ്ടാവുക. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്, ഐഫോൺ 13 മിനി എന്നിവയാണ് പുതിയ മോഡലുകൾ. 699 ഡോളർ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഐഫോൺ 13ന് 799 ഡോളർ, ഐഫോൺ 13 പ്രോയ്‌ക്ക് 999 ഡോളർ, ഐഫോൺ 13 പ്രോ മാക്‌സിന് ഡോളർ 1099 മുതലുമാണ് വില വരിക.

മുൻ മോഡലുകളെ അപേക്ഷിച്ച് ചെറിയ നോച്ചാണ് 13 സീരീസിലുണ്ടാവുക. അതിൽ തന്നെ ക്യാമറകളും സെൻസറുകളും ഉണ്ടാവും. 12 സീരീസിലെ അതേ ഡിസൈനാണ് പുതിയ സീരീസിനും നൽകിയിരിക്കുന്നത്.ഒരു ടിബി സ്റ്റോറേജുള്ള മോഡലും 13 പ്രോ മാക്‌സിലുണ്ടാവും.ഐഫോൺ 12ൽ 20 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ആപ്പിൾ നൽകിയതെങ്കിൽ പുതിയ സീരീസിൽ 25 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ഉണ്ടായേക്കും.കൂടാതെ 13 സീരീസിൽ കൂടുതൽ മെച്ചപ്പെട്ട മാഗ്സേഫ് മാഗ്‌നറ്റുകളും വലിയ വയർലെസ് ചാർജിങ് കോയിലുകളും ആപ്പിൾ നൽകും. അത് ഫോണിന്റെ ഹീറ്റ് നിയന്ത്രിക്കുകയും ഉയർന്ന വാട്ടേജ് സമ്മാനിക്കുകയും ചെയ്യും. നിലവിൽ 15 വാട്ട് വരെയാണ് ഐഫോൺ 12 മാഗ്‌സേഫ് ഉപയോഗിച്ച് വയർലെസായി ചാർജ് ചെയ്യാൻ സാധിക്കുന്നത്.80 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തിയ ഐഫോൺ 12 സീരീസിനെ അപേക്ഷിച്ച് ഐഫോണിന്റെ പുതിയ സീരീസ് 90 മുതൽ 100 ദശലക്ഷം യൂണിറ്റ് വരെ എത്തിയേക്കുമെന്നാണ് കമ്പനി പ്രതീക്ഷ.

Post a Comment

0 Comments