banner

ഒളിമ്പിക്സ് മാമാങ്കത്തിന് തിരശ്ശീല വീണു; നേട്ടം കൊയ്ത് ഇന്ത്യ, ഇനി പാരീസിൽ

17 ദിനരാത്രങ്ങൾ നീണ്ടുനിന്ന ഒളിമ്പിക്സ് മാമാങ്കത്തിന് തിരശ്ശീല വീണു. ടോക്യോയില്‍വച്ചുതന്നെ കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡിനെത്തുടര്‍ന്ന് ഒരുവർഷം വൈകിയാണ് ഇത്തവണ നടത്തിയത്. 2024 ൽ പാരീസിലാണ് ഒളിംപിക്സിന് അരങ്ങൊരുക്കുക.

ജപ്പാന്റെ സാംസ്കാരിക തനിമയാർന്ന പ്രകടനങ്ങളോടെയാണ് സമാപന ചടങ്ങ് നടന്നത്. ഒപ്പം, അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗവും.

ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടത്തോടെയാണ് ഇത്തവണത്തെ ഒളിംപിക്സ് അവസാനിക്കുന്നത്. നീരജ് ചോപ്രയിലൂടെ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടിയ ഇന്ത്യ 48-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. സമാപന ചടങ്ങിൽ നടന്ന മാർച്ച് പാസ്റ്റിൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ബജ്റംഗ് പുനിയയാണ് ഇന്ത്യൻ പതാകയേന്തിയത്.

ഇതാദ്യമായി സമാപന ചടങ്ങ്, അടുത്ത ഒളിംപിക്സ് നടക്കുന്ന വേദിയിൽ ലൈവായി പ്രദർശിപ്പിക്കുകയും ചെയ്തു. പാരീസിലെ ഈഫൽ ടവറിനു മുകളിൽ ഒളിംപിക്സ് പതാക പാറിക്കുകയും ചെയ്തു.

Post a Comment

0 Comments