കല്ലമ്പലം : വയോധികനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവാരം തോട്ടക്കാട് ശ്രീരാഗത്തിൽ ശ്രീകണ്ഠൻ നായരെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെമ്മരുതി സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ രാധാമണി കരവാരം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു.
ശനിയാഴ്ച പുലർച്ചെ വീട്ടിലെ കുളിമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കല്ലമ്പലം പോലീസും ഫോറൻസിക് വിധക്തരും പരിശോധനടത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം വീട്ടിൽ ഒറ്റക്കായിരുന്നു ഭാര്യ രാധാമണി കുടുംബവീട്ടിൽ പോയിരുന്നു. വിവിധ അസുഖങ്ങൾ കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ താൻ ഭാര്യയെ ഭാര്യാ സഹോദരനെ ഏൽപ്പിച്ച് പോകുകയാണെന്ന് ആത്മഹത്യാ ക്കുറിപ്പിൽ പറയുന്നതായി പോലീസ് വൃത്തങ്ങളും ബന്ധുക്കളും അറിയിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അമ്പിക വീട്ടിലെത്തി മേൽ നടപടികൾ വേഗത്തിൽ സ്വീകരിക്കുന്നതിന് പോലീസിനും ഫോറൻസിക് വകുപ്പിനും വേണ്ട നിർദ്ദേശങ്ങൾ നൽകി.
0 Comments