banner

വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മമരം ഗ്ലോബൽ ഫൌണ്ടേഷൻ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തന ചടങ്ങ് ശ്രദ്ധേയമായി.

"മാനസിക ഉല്ലാസത്തിന് വൃക്ഷ വ്യാപനം" എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് അങ്കണത്തിൽ  കേരള കോവിഡ് 19 നോഡൽ ഓഫീസർ വിജയ്   സാഖറെ ഐപിഎസ് നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ അകപ്പെട്ട മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ലോകജനതയ്ക്ക് വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന നന്മമരം ഫൗണ്ടേഷന് എല്ലാ പിന്തുണയും നൽകണമെന്നും എഡിജിപി ആഹ്വാനംചെയ്തു. യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്ഥാപകൻ ഡോക്ടർ സൈജു ഖാലിദ്  അധ്യക്ഷത വഹിച്ചു. പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടി, റെയിൽവേ സബ് ഇൻസ്പെക്ടർ  ശ്രീ ജേക്കബ്  സെബാസ്റ്റ്യൻ, ഡോക്ടർ മുംതാസ് യഹിയ , ഷാജഹാൻ രാജധാനി,  സക്കീർ ഒതളൂർ  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments