അതേസമയം, എകെജി സെന്ററില്‍ സിപിഎം പാര്‍ട്ടി കൊടിയ്‌ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയത് വിവാദമായി. മറ്റു കൊടികള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തുന്നത് ദേശീയ പതാക കോഡിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി.
സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ആരോപിച്ചു. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതും.
0 Comments