ലഖ്‌നൗ : ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്.
ഭര്‍ത്താവായ സഞ്ജു യുവതിയോട് വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴും ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാറുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഓഗസ്റ്റ് പതിമൂന്നിനാണ് സഞ്ജു യുവതിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സഞ്ജുവിന്റെ അച്ഛന്റെ പരാതിയില്‍ ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
0 Comments