കൊല്ലം / കടയ്ക്കൽ : കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി യുവതിയുടെ കാൽപാദം അറ്റു. തൊളിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ആലിയക്ക് (20) ആണ് പരിക്കേറ്റത്.
യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ബസ് തട്ടി വീണ യുവതിയുടെ കാലിൽ കൂടി മുൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
0 Comments