banner

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ മേല്‍ ചക്ക വീണു; ഡ്രൈവര്‍ ബോധരഹിതനായി

കോട്ടയം : ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ചക്ക വീണു. മധുരവേലി-കുറുപ്പന്തറ റോഡില്‍ പ്ലാമൂട് ജംഗ്ഷന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. ചക്ക തലയില്‍ പതിച്ച ഡ്രൈവര്‍ ബോധരഹിതനായി റോഡിലേക് വീണു ചെള്ളുക്കുന്നത്ത് വീട്ടില്‍ സുദര്‍ശനന്‍(55) ആണ് പരിക്ക് പറ്റിയത്. ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് ചക്ക വീണത്. 

കുറുപ്പന്തറയില്‍ ഓട്ടത്തിന് പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് സുദര്‍ശനന്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ചക്ക വീണതോടെ ബോധരഹിതനായി സുദര്‍ശന്‍ റോഡില്‍ വീണു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സുദര്‍ശനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

Post a Comment

0 Comments