banner

ലൈൻ പോസ്റ്റിൽ തട്ടി തീപടർന്നിട്ടും രക്ഷപ്പെട്ടു; ആർക്കും ഗുരുതര പരിക്കില്ല, അത്ഭുതം പോലെ കൊട്ടാരക്കരയിലെ അപകടം

കൊട്ടാരക്കര : കിഴക്കേത്തെരുവ് പള്ളിക്ക് സമീപം ഇന്ന് രാവിലെ അഞ്ച് പതിനെട്ടോടുകൂടിയാണ് അപകടം ഉണ്ടായത്. സിമൻറ് ലോഡുമായി ചെങ്കോട്ടയിൽ നിന്നും കൊല്ലത്തേക്ക്  വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാളുടെ തലയ്ക്ക് പിൻഭാഗത്ത് പരിക്കുണ്ട്

കിഴക്കേത്തെരുവ് വളവിൽ ടയറ പൊട്ടി  നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിൻ്റെ സൈഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സമീപത്തെ ലൈൻ കമ്പി പൊട്ടി തീപ്പൊരി വരികയും ഇത് ലോറിയുടെ ഡീസൽ ടാങ്കിൽ നിന്ന് പുറത്ത് വന്ന ഡീസലിലേക്ക് പടർന്ന് തീ പിടുത്തം  ഉണ്ടാവുകയും ചെയ്തു. ഇടിച്ചു കയറിയ വീടിന്റെ മുറ്റത്ത് നിർത്തി ഇട്ടിരുന്ന കാറിലേക്കും ലോറി ഇടിച്ച് കയറുകയും ചെയ്തു. കൊട്ടാരക്കര ഫയർ ഫോഴ്‌സ് സംഘം എത്തി തീ അണച്ചു.

إرسال تعليق

0 تعليقات