Latest Posts

അന്വേഷണ സംഘത്തെ കുഴച്ച്, മാരിപോസ കൗണ്ടിയിലെ മൂന്നംഗ കുടുംബത്തിന്റെ ദുരൂഹ മരണം


മാരിപോസ കൗണ്ടി : യോസെമൈറ്റിന് സമീപം ഒരാഴ്ച മുമ്പ് കാൽനടയാത്രയ്ക്കിറങ്ങിയ മൂന്നംഗ കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത തുടരവേ, കാരണം കണ്ടെത്താനാകെ അന്വേഷണ സംഘം.

തൻ്റെ ഇരുപത് വർഷത്തെ സർവ്വീസിനിടയിൽ ഇതൊപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, ഇത്രമേൽ കുഴയ്ക്കുന്ന സംഭവമുണ്ടായിട്ടില്ലെന്നും മാരിപോസ കൗണ്ടി ഷെരീഫ് ജെറമി ബ്രീസ് പറഞ്ഞു. കുടുംബാംഗങ്ങൾ സ്ഥിരമായി കാൽനടയ്ക്കിറങ്ങുന്നവരായിരുന്നെന്നും ബ്രീസ് പറയുന്നു. "ഞങ്ങൾക്ക് അറിയാവുന്നത് അവർ മാരിപോസയിൽ നിന്നുള്ളവരാണെന്നാണ്," അദ്ദേഹം പറഞ്ഞു. "അവർ കൗണ്ടിയിലെ പുതിയ താമസക്കാരാണ്. ഗൃഹനാഥൻ യുകെയിൽ നിന്നുള്ള ഒരു എഞ്ചിനീയറാണ്, ഭാര്യ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ളയാളാണ്. അവർ മാരിപോസയിലേക്ക് പോകുന്നതിനുമുമ്പ് അവർ സാൻ ഫ്രാൻസിസ്കോയിലും താമസിച്ചിരുന്നതായും വ്യക്തമായി."




0 Comments

Headline