ജനസംഖ്യാനുപാതിക കൊവിഡ് ബാധ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ അഞ്ച് വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 282 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗണാണ്. തൃശൂരിൽ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാർഡുകളിലുമാണ് കർശന നിയന്ത്രണം.
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിലെ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നു
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതലുള്ള മാറ്റം പ്രാബല്യത്തിൽ വന്നു. IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിലവിൽ വന്നു. സമ്പൂർണ ലോക്ഡൗൺ ഉള്ള പ്രദേശങ്ങളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സർവീസുകൾക്ക് പ്രവർത്തിക്കാമെന്നാണ് നിർദേശം.
0 Comments